വയനാട്ടിൽ പോളിം​ഗ് മന്ദ​ഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും, ദുരന്തബാധിതർക്കെത്താൻ കൂടുതൽ ക്രമീകരണങ്ങൾ

By Web Team  |  First Published Nov 13, 2024, 3:21 PM IST

ചേലക്കരയിൽ 50 ശതമാനം മറികടന്നു. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ പോളിംഗ് ഉയർത്തുമെന്ന വിശ്വാസത്തിലാണ് പാർട്ടികൾ. രാവിലെ തന്നെ ബൂത്തുകളിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറുവരെയാണ്.


കൽപ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിം​ഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിം​ഗ് കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബൂത്തിൽ എത്താൻ പ്രത്യേക ക്രമീകരണങ്ങൾ ജില്ല ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ചേലക്കരയിൽ 50 ശതമാനം മറികടന്നു. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ പോളിംഗ് ഉയർത്തുമെന്ന വിശ്വാസത്തിലാണ് പാർട്ടികൾ. രാവിലെ തന്നെ ബൂത്തുകളിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറുവരെയാണ്. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളോ സംഘർഷമോ ഇല്ല. ചുരുക്കം ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രം പണിമുടക്കി എങ്കിലും അധികം വൈകാതെ പ്രശ്നം പരിഹരിച്ചിരുന്നു. 2021 ലെ 77.45 ശതമാനത്തിന് അടുത്ത് എത്തിയേക്കുമെന്ന കണക്കു കൂട്ടലിൽ പാർട്ടികൾ.

Latest Videos

കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘ‌ർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.

'ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോ'; ഇ പി ജയരാജൻ്റെ പുസ്തകം വിവാദത്തിൽ വിമര്‍ശിച്ച് വി ഡി സതീശൻ

https://www.youtube.com/watch?v=Ko18SgceYX8

click me!