കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയെടുത്തു; 'ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരം കൈമാറി'

By Web Team  |  First Published Nov 30, 2024, 4:51 PM IST

ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 


തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണ സംഘത്തിന് മുന്നില്‍ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പതിനൊന്ന് മണിയോടെ തൃശൂർ പൊലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന് മുമ്പാകെയാണ് സതീശന്‍ മൊഴി നല്‍കാനെത്തിയത്. രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു.  കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനം. സതീഷിന്‍റെ മൊഴി പരിശോധിച്ച ശേഷമാകും ബിജെപി നേതാക്കളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.  

Latest Videos

സിപിഎം വർഗീയ ശക്തികളുടെ കയ്യിലെന്ന് ബിബിൻ; ആലപ്പുഴയിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്കെന്ന് സുരേന്ദ്രൻ

 

click me!