ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐയ്ക്കെതിരെ സിപിഎം; പള്ളിയിലെ ഇടപെടൽ അനാവശ്യം, നടപടി വേണം

By Web Team  |  First Published Dec 25, 2024, 5:33 PM IST

ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്ത്.  തൃശൂർ പാലയൂർ സെന്‍റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്ക്കെതിരെ നടപടി വേണമെന്ന് സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെ


തൃശൂര്‍: ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. തൃശൂർ പാലയൂർ സെന്‍റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്ക്കെതിരെ നടപടി വേണമെന്ന് സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് ആണ് എസ്ഐയ്ക്കെതിരെ പ്രസ്താവനയിലൂടെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എസ്.ഐയുടെ പള്ളിയിലെ ഇടപെടൽ അനാവശ്യമെന്ന് സി.പി.എം അഭിപ്രായപ്പെട്ടു. എസ്ഐ വിജിത്തിനെതിരെ നടപടി വേണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

 മൈക്കിലൂടെ പള്ളി കരോൾ ഗാനം  പാടാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.

Latest Videos

undefined

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്ഐയുടെ ഇടപെടൽ. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോൾ പാട്ട് മത്സമൊക്കെ നടത്താനിരുന്നതാണ്. റോഡിൽ നിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോൾ പാടിയാൽ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.

പള്ളിയിൽ നിന്നും പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്ഐ കരോൾ പാട്ടിന് അനുമതി നൽകിയില്ലെന്നും എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ഈ പരിപാടി നടക്കുന്നതാണെന്നും പള്ളിക്കമ്മറ്റിയുമായി ആലോചിച്ച് പരാതി നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞിരുന്നു.

കാരൾ പാടിയും കേക്ക് മുറിച്ചും വിദ്യാർത്ഥികള്‍; വിവാദങ്ങൾക്കിടെ നല്ലേപ്പിള്ളി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം

 

click me!