പരാതി അന്വേഷിക്കാനെത്തി, കാക്കി യൂണിഫോം വലിച്ച് കീറി പൊലീസുകാരെ ക്രൂരമായി മര്‍ദിച്ചു; സംഭവം തിരുവനന്തപുരത്ത്

By Web Team  |  First Published May 20, 2024, 9:17 AM IST

ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അഭയ്ദേവ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്


തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം. തിരുവനന്തപുരം ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.

ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അഭയ്ദേവ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest Videos

ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെത്തി; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായില്ല

 

click me!