തട്ടിപ്പുകാർക്ക് അന്ന് പൊലീസ് ക്ലീൻചിറ്റ്! ഒക്ടോബറിൽ പരാതി ലഭിച്ചിട്ടും പൊലീസ് ദുർബല അന്വേഷണത്തിലൊതുക്കി

പകുതി വിലയ്ക്ക് സാധനങ്ങൾ നൽകുന്നതിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. വയനാട് എസ്പിക്കാണ് പരാതി നൽകിയിരുന്നത്. 


കൽപ്പറ്റ : സംസ്ഥാന വ്യാപകമായി നടന്ന കോടികളുടെ സിഎസ്ആർ പാതിവില ഫണ്ട് തട്ടിപ്പിന് പൊലീസിന്റെ ഗുരുതര അനാസ്ഥയും കാരണമായി. അഴിമതി നടക്കുന്നുവെന്ന സംശയത്തിൽ 2024 ഒക്ടോബറിൽ ബത്തേരി സ്വദേശി സിറാജുദ്ദീൻ പൊലീസിൽ പരാതി നൽകിയിരുന്നു. പകുതി വിലയ്ക്ക് സാധനങ്ങൾ നൽകുന്നതിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. വയനാട് എസ്പിക്കാണ് പരാതി നൽകിയിരുന്നത്. 

വിമാനയാത്രക്കും സ്റ്റാർ ഹോട്ടൽ താമസത്തിനും ഡിസംബറിൽ മാത്രം ചിലവിട്ടത് ലക്ഷങ്ങൾ! അനന്തുവിന്റെ ബാങ്ക് രേഖകള്‍

Latest Videos

എന്നാൽ പരാതിയിൽ ദുർബലമായ അന്വേഷണം മാത്രമാണ് നടന്നത്. ജാഗ്രതയോടെ അന്വേഷിക്കാതെ പരാതി പൊലീസ് അവസാനിപ്പിച്ചു. ഉൽപ്പന്നങ്ങൾ കിട്ടാത്ത പ്രശ്നമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഉൽപ്പന്നം ലഭിച്ചിട്ടില്ലെന്ന പരാതി എവിടെയുമില്ലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഈ വിവരമറിയിച്ച്  പരാതിക്കാരന് മറുപടിയും നൽകി. തട്ടിപ്പുകാർക്ക് ക്ലീൻചിറ്റ് നൽകിയത് വൻ അഴിമതിക്ക് വഴി വച്ചുവെന്ന് പരാതിക്കാരൻ പറയുന്നു.    

തിരക്കിട്ട നീക്കങ്ങളുമായി ബിജെപി, മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രി ഉടൻ, സ്പീക്കറും 2 മന്ത്രിമാരും പരിഗണനയിൽ

 

click me!