മൂന്നുമാസം കിടക്കയിൽ വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ച രോഗിയെയാണ് സീൻ മഹസറിന്റെ പേരിൽ പോലീസ് ബുദ്ധിമുട്ടിച്ചത്.
തൃശ്ശൂർ: തൃശ്ശൂരിൽ കിടപ്പ് രോഗിയോട് പൊലീസിന്റെ ക്രൂരത. ആൾക്കൂട്ട മർദ്ദനത്തിനിരയായി നടക്കാൻ പറ്റാതായ യുവാവിനെ സീൻ മഹസർ എടുക്കാനെന്ന പേരിൽ അതിക്രമം നടന്ന സ്ഥലത്ത് എത്തിച്ചു. എടക്കഴിയൂർ നാലാം കല്ല് സ്വദേശി ഹസൻ ബസരിക്കാണ് ദുരനുഭവമുണ്ടായത്. സ്ട്രക്ചറിലാണ് സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ സ്ഥലത്തെത്തിച്ചത്. മൂന്നുമാസം കിടക്കയിൽ വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ച രോഗിയെയാണ് സീൻ മഹസറിന്റെ പേരിൽ പോലീസ് ബുദ്ധിമുട്ടിച്ചത്.
കഴിഞ്ഞ 25നാണ് മുസ്തഫ എന്ന ആൾ ഉൾപ്പെടെ പത്തുപേർ ചേർന്ന് ഹസ്സൻ ബസരിയെ മർദ്ദിച്ച അവശനാക്കിയത്. മർദ്ദനത്തിനെതിരെ ഹസ്സൻ ബസരി ചാവക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കിടപ്പുരോഗിയായ ഹസൻ ബസരിയെ സംഭവ സ്ഥലത്ത് എത്തിച്ച പൊലീസ് ബുദ്ധിമുട്ടിച്ചത്. പൊലീസ് തന്നെ നിർബന്ധിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നാണ് എന്ന ഹസൻ ബസരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഹസൻ ബസരിയെ മർദ്ദിച്ച പ്രതികളെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. തുടക്കം മുതൽ തന്നെ പൊലീസ് പ്രതികൾക്കൊപ്പമായിരുന്നുവെന്ന ആരോപണവും ഇവർ ഉന്നയിച്ചു.
undefined