കൊവിഡ് പ്രതിരോധം; കേരളത്തേക്കാള്‍ ശാന്തത ദില്ലിയിലാണെന്ന് കവി സച്ചിദാനന്ദന്‍

By Web Team  |  First Published Oct 24, 2020, 10:11 AM IST

കേരളത്തിലേത് പോലെയല്ല, ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള തോന്നലും സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ദില്ലിയിലുണ്ടെന്ന് സച്ചിദാനന്ദന്‍


ദില്ലി: കൊവിഡിനെ നേരിടുന്നതിൽ കേരളവും ദില്ലിയും പരസ്പരം ചിലത് പഠിക്കാനുണ്ടെന്ന്  കവി കെ. സച്ചിദാനന്ദൻ. കൊവിഡിന്റെ പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തുകയാണെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടല്‍ ഭയവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള തോന്നലും സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ദില്ലിയിലുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കേരളത്തിലെയും ദില്ലിയിലെയും സമീപനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതു സർക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നറിയില്ല, എന്നാല്‍ വലിയ വിത്യാസമുണ്ട്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Latest Videos

ഇവിടെ രോഗമുണ്ടെങ്കിലും കേരളത്തിലേതു പോലെ ഭയപ്പാടില്ല. ഇവിടെയുള്ളവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യുന്നു. ആവശ്യത്തിനു പുറത്തുപോവുന്നു. മുൻകരുതലുണ്ടെങ്കിലും ആർക്കും ഭയമോ ഭീതിയോ ഇല്ല.    പൊലീസിന്റെ പങ്ക് ഇവിടെ വളരെ കുറവാണ്, ഒരുപക്ഷേ ഇവിടെ പാഠങ്ങളുണ്ടാകാം, കേരളത്തിനും ദില്ലിക്കും- സച്ചിദാനന്ദന്‍ പറയുന്നു.

click me!