പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി

By Web Team  |  First Published Jul 30, 2022, 9:56 AM IST

സാങ്കേതിക തകരാർ ഉടൻ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി, തിരുത്തലിനുള്ള സമയപരിധി നീട്ടി നൽകില്ല


തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയൽ അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. പോർട്ടൽ ഹാങ് ആയതായിരുന്നു കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി പറഞ്ഞു. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ വരുത്താൻ നൽകിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകൾ പൂർത്തിയാക്കണമെന്നാണ് ഹയർസെക്കണ്ടറി വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ സാങ്കേതിക തകരാർ ഉണ്ടായതോടെ കുട്ടികൾക്ക് ഇന്നലെ രാത്രി വരെയും സൈറ്റിൽ കയറാൻ ആയിരുന്നില്ല. ഈ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം മന്ത്രി  തള്ളിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. 

Latest Videos

undefined

പരിശോധിക്കേണ്ട വിധം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്‍മിഷൻ ഗേറ്റ്‍‍വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary അഡ്‍മിഷൻ വെബ്സൈറ്റിൽ “Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. 

ട്രയൽ റിസൽട്ട് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീട്ടിനടുത്തുള്ള സർക്കാർ, എയ‍്‍ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളിൽ ലഭ്യമാണ്. 2022 ജൂലൈ 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ (Edit Application) എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ നടത്താം. 

click me!