'പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു'; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി

By Web Desk  |  First Published Jan 1, 2025, 6:28 AM IST

പല൪ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു.


തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനവുമായി പി.കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്. ഫേസ്ബുക്കിൽ പുതുവത്സരാശംസ നേ൪ന്ന സന്ദേശത്തിലാണ് കടുത്ത വിമ൪ശനം. പല൪ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട. എല്ലാവ൪ക്കും മോഹഭംഗത്തിൻറെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പിൽ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ൪ട്ടിവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പി കെ ശശി തരംതാഴ്ത്തൽ നടപടി നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം. 

Latest Videos

 

click me!