സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കും; പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

By Web Team  |  First Published May 8, 2021, 6:56 PM IST

മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്. ഇനിയും ഓക്സിജൻ വലിയ അളവിൽ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്. എന്നാൽ, ചില ആശുപത്രികൾ സംവിധാനവുമായി ബന്ധപ്പെടാതെ നിൽക്കുന്നുണ്ട്. അവർ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഇനിയും ഓക്സിജൻ വലിയ അളവിൽ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചില ആശുപത്രികൾ ഓക്സിജൻ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർധനവുണ്ടാവുമ്പോൾ സ്റ്റോക്ക് ചെയ്യാനാണ്. സംസ്ഥാനത്ത് ഇപ്പോൾ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. പലരും ഓക്സിജൻ കൂടുതൽ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest Videos

undefined

Also Read: തിരുവനന്തപുരം ആർസിസിയിൽ ഓക്സിജൻ ക്ഷാമം; ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!