സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും, നിയമസഭാ സമ്മേളനത്തിലും തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിലും തീരുമാനമെടുക്കും 

By Web Team  |  First Published May 24, 2024, 5:52 AM IST

അനിശ്ചിതത്വം തുടരുന്നതിനാൽ ഓർഡിനേൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ്‌ സർക്കാർ നീക്കം. 


തിരുവനന്തപുരം : സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം തുടരുന്നതിനാൽ ഓർഡിനേൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ്‌ സർക്കാർ നീക്കം. 

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവ്; പ്രതിദിനം 80 ടെസ്റ്റുകൾ, വാഹനത്തിൽ ക്യാമറ; നിർദേശങ്ങളറിയാം

Latest Videos

 

 

click me!