നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരംഎല്‍ഡിഎഫ് കാട്ടില്ല. വർഗീയ ശക്തികളുമായി സഖ്യത്തിനില്ലെന്ന് പിണറായി

By Web Desk  |  First Published Jan 10, 2025, 12:57 PM IST

കോ ലീ ബി സഖ്യം ജനം മറന്നിട്ടില്ല.ആരെയും കൂടെ കുട്ടാനുള്ള ഗതികേടിലേക്ക് ലീഗ് പോയി.ലീഗിനും കോൺഗ്രസിന്‍റെ  ഗതി വരും.


ആലപ്പുഴ: സംഘപരിവാറുമായി തുറന്ന സഖ്യത്തിന് UDF ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍.കോ-ലീ - ബി സഖ്യം ജനം മറന്നിട്ടില്ല.നേമത്ത് BJP ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ്
ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തൃശൂർ ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ട്.തൃശ്ശൂരിൽ കോൺഗ്രസിന്റെ 86000 വോട്ട് കാണാനില്ല.തൃശൂരിൽ LDF ന് വോട്ട് കൂടി.പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ UDF ഉും BJP യും ഒന്നിച്ചാണ് LDF നെ നേരിട്ടത്.

ആരെയും കൂടെ കുട്ടാനുള്ള ഗതികേടിലേക്ക് ലീഗ് പോയി.അതുകൊണ്ടാണ് ജമാത്ത് ഇസ്ലാമിയുമായി തുറന്ന സഖ്യത്തിലേക്ക് പോകുന്നത്.സുന്നി വിഭാഗം ഒരിക്കലും ജമാത്ത് ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. ലീഗിനും കോൺഗ്രസിന്‍റെ  ഗതി വരും. ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരെ ലീഗ് നിലപാട് എടുത്തില്ലെങ്കിൽ ആത്മഹത്യാപരം ആയിരിക്കും.BJP ക്കും ജമാത്ത് ഇസ്ലാമിക്കും ഒരേ പോലെ സ്വീകാര്യരായ സ്ഥാനാർഥികളെ UDF നിർത്തിയാലും അത്ഭുതമില്ല.പാലക്കാട്‌ udf സ്ഥാനാർഥിയുടെ വിജയം SDPI യുടെ വിജയമായാണ് ആഘോഷിച്ചത്.UDF ന്‍റെ  പാലക്കാട്ടെ വിജയം ആദ്യം ആഘോഷിച്ചത് SDPI.ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിക്കണം.

Latest Videos

നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം LDF കാട്ടില്ല.ഒരു വർഗീയ ശക്തികളുമായി സഖ്യത്തിനില്ല.സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം പിണറായി ഉദ്ഘാടനം ചെയ്തു

click me!