ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍. ഇന്ന് പുറത്ത് വലിയ ബോര്‍ഡ് കൂടി സ്ഥാപിക്കുന്നതോടെ ശ്രീജേഷുമാര്‍ ഒഴുകിയെത്തുമെന്നാണ് ഇവിടുത്തെ ജീവനക്കാരുടെ പ്രതീക്ഷ
തിരുവനന്തപുരം: ശ്രീജേഷുമാര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡുമായി പോയാല്‍ 100 രൂപയ്ക്ക് പെട്രോള്‍ ഫ്രീ. ഹോക്കി ടീമിന് ഒളിംപിക്സില്‍ വെങ്കലമെഡല്‍ കിട്ടിയ സന്തോഷത്തിലാണ് വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുന്നത്. ഇന്നലെ രണ്ട് ശ്രീജേഷുമാര്‍ വന്ന് പെട്രോളടിച്ച് പോയി. വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നിരവധി ശ്രീജേഷുമാര്‍ വിളിക്കുന്നുണ്ട്.
പക്ഷേ മിക്കവരും ദൂരെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആണെന്നും ജീവനക്കാര്‍ പറഞ്ഞു. ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍. ഇന്ന് പുറത്ത് വലിയ ബോര്‍ഡ് കൂടി സ്ഥാപിക്കുന്നതോടെ ശ്രീജേഷുമാര്‍ ഒഴുകിയെത്തുമെന്നാണ് ഇവിടുത്തെ ജീവനക്കാരുടെ പ്രതീക്ഷ. നേരത്തേ പമ്പില്‍ പെട്രോളടിക്കാന്‍ എത്തുന്നവര്‍ക്ക് സംഭാരവും ചായയും വടയും ഒക്കെ കൊടുത്ത് ഈ പമ്പുടമ മാതൃകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.