ഡോക്ടറെ അസഭ്യം വിളിച്ചും ഇടിക്കാൻ ചെന്നും ചികിത്സയ്ക്കെത്തിയ രോഗി; വീഡിയോ പുറത്ത്

By Web Team  |  First Published May 12, 2024, 2:40 PM IST

അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറ‍ഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം വിളിക്കുകയായിരുന്നു


കോഴിക്കോട്: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. 

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്ടര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കയ്യേറ്റം നടത്തിയത്. ഇയാള്‍ ഡോക്ടറെ അടക്കം അസഭ്യം വിളിക്കുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണം.

Latest Videos

അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറ‍ഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പുറത്താക്കി.

പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ പിന്നീട് ഡോക്ടര്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു. ഡോ. സുസ്മിത്തിനെതിരെയാണ് അതിക്രമം നടന്നത്. ഈ സംഭവങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.  സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

വാര്‍ത്തയുടെ വീഡിയോ:-

 

Also Read:- പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസുകാര്‍ക്കെതിരെ മണല്‍മാഫിയയുടെ ആക്രമണം

click me!