കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജഡോക്ടർ ചികിത്സിച്ച രോ​ഗി മരിച്ചു

By Web Team  |  First Published Sep 30, 2024, 6:38 PM IST

വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിനോദ് കുമാറിന്റെ മകൻ ഡോക്ടർ അശ്വിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


കോഴിക്കോട്: കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോ​ഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണു മരിച്ചത്. ആശുപത്രിയിലെ ആർഎംഓ അബു അബ്രഹാം ലുക്ക്‌ ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്.

എന്നാൽ പിന്നീട് വിനോദിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എംബിബിഎസ് പാസായിട്ടില്ലെന്ന് മനസ്സിലായത്. സംഭവത്തിൽ കുടുംബം ഫറോക് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിനോദ് കുമാറിന്റെ മകൻ ഡോക്ടർ അശ്വിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

click me!