ആശുപത്രിയിൽ നിന്ന് നൽകിയ വസ്ത്രമാണ് ഇയാള് ധരിച്ചിരുന്നത്. കെഎസ്ആർടിസി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ആനാട് സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകൾ തടഞ്ഞുവെച്ചു. ആശുപത്രിക്ക് ഉണ്ടായ വീഴ്ചയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോർട്ട് തേടി.
മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്ന് നൽകിയ വസ്ത്രമാണ് ഇയാള് ധരിച്ചിരുന്നത്. കെഎസ്ആർടിസി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.
undefined
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗി കടന്ന സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ റിപ്പോർട്ട് തേടി. മദ്യത്തിന് അടിമയായതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളേജിൽ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സർവയലൻസ് ടീം അടിയന്തിര നടപടി ആരംഭിച്ചു. കൊവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
Read Also: അഞ്ജു ഷാജിയുടെ മരണം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്...