വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

By Web Desk  |  First Published Jan 1, 2025, 8:40 PM IST

അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്.


കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ഇറങ്ങിയശേഷം വിമാനത്താവളത്തിലെത്തിച്ചെങ്കിലും കുഴഞ്ഞു വീണു. തുടര്‍ന്ന് ഉടൻ തന്നെ ഷാവേജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Latest Videos

പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍; 'ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടമായി'

 

tags
click me!