പാറശ്ശാല ഷാരോൺ വധക്കേസ്; കേസ് മാറ്റിവെച്ചു, പ്രാരംഭവാദം നവംബർ 3 ന് ആരംഭിക്കും

By Web Team  |  First Published Sep 29, 2023, 12:49 PM IST

ഷാരോൺ കൊലക്കെസിലെ മുഖ്യപ്രതിയായ ​ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 


https://www.asianetnews.com/kerala-news/sharon-murder-case-sharons-father-said-that-greseshma-bail-could-not-be-opposed-sts-s1mwamതിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കൊലക്കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു. നവബർ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും.  കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വാദം നടക്കും.  ഗ്രീഷ്മ ഉൾപ്പെടെ മൂന്നു പ്രതികളും ഇന്ന് ഹാജരായി. ഷാരോൺ കൊലക്കെസിലെ മുഖ്യപ്രതിയായ ​ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മക്ക് ജാമ്യം കിട്ടിയത്. . 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 

കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു.

Latest Videos

undefined

നെയ്യൂരിലെ സ്വകാര്യ കോളോജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു. 

തന്റെ വീട്ടിലേക്ക് ഷാരോൺ വന്ന സെപ്റ്റംബർ 14നാണ് ഗ്രീഷ്മ വിഷം കഷായത്തിൽ കലക്കി നൽകിയത്. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായത്. കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചിരുന്നു. ഇരു പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.

ഷാരോണ്‍ വധം; നെയ്യാറ്റിൻകര കോടതിയിൽ ഗ്രീഷ്മ ഹാജരാകും, കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി പരിഗണിക്കും

ഷാരോൺ കൊലക്കേസ്; ​നീതിക്കായി ഏതറ്റം വരെയും പോകും; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!