പാനൂര്‍ ബോംബ് നിര്‍മാണം; ഷിജാല്‍ ഡിവൈഎഫ്ഐ ഭാരവാഹി, സ്റ്റീൽ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്ന്

By Web Team  |  First Published Apr 11, 2024, 8:39 AM IST

സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്


കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാനൂരില്‍ ബോംബ് നിര്‍മിക്കാനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ ഷിജാല്‍, ഷബിൻ ലാല്‍ എന്നിവരാണ് കല്ലിക്കണ്ടിയിൽ നിന്ന് ബോംബ് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഷിജാല്‍ ഡിവൈഎഫ്ഐ ഭാരവാഹിയാണ്. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്. പ്രതിപ്പട്ടികയിലെ ഡിവൈഎഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ നടപടിയെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

Latest Videos

undefined

പാനൂര്‍ ബോംബ് സ്ഫോടനം; 'പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത', പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

 

click me!