ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണെന്നും മറ്റ് രാജ്യങ്ങള്‍ ജീവിക്കുന്നതു പോലെ തങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണമെന്നും അദ്നാന്‍ അബു.
തിരുവനന്തപുരം: പലസ്തീന് പിന്തുണ അറിയിച്ച കേരളത്തെ സ്‌നേഹിക്കുന്നുവെന്ന് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ ഹൈജ. നന്ദി പറയാനാണ് കേരളത്തിലെത്തിയതെന്നും അദ്നാന്‍ അബു പറഞ്ഞു. ഇന്ത്യയും പലസ്തീനും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണ്. ഇന്ത്യ പലസ്തീന് പിന്തുണ നല്‍കുന്നു. ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു, സാധാരണക്കാരെ കൊല്ലുന്നതിന് എതിരാണ് ഇന്ത്യയെന്നും അദ്നാന്‍ അബു പറഞ്ഞു. ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണെന്നും മറ്റ് രാജ്യങ്ങള്‍ ജീവിക്കുന്നതു പോലെ തങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണമെന്നും അദ്നാന്‍ അബു പറഞ്ഞു.
അതേസമയം, യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉന്നത തല ചര്‍ച്ചകള്‍ക്കായി ഇന്ന് ഇസ്രയേലിലേക്ക് പുറപ്പെടും. വെടി നിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടും. കൂടുതല്‍ മാനുഷിക സഹായം ഗാസയിലേക്ക് എത്തിക്കാന്‍ വെടി നിര്‍ത്തല്‍ നീട്ടണമെന്നും ബന്ദികളെ മോചിപ്പിക്കാനും കൂടുതല്‍ സമയം ആവശ്യമാണെന്നും ബ്ലിങ്കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍. ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കും സന്ദര്‍ശിക്കുന്നുണ്ട്. മധ്യേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി യുഎഇയിലും ആന്റണി ബ്ലിങ്കന്‍ ചര്‍ച്ചകള്‍ നടത്തും.