പാലക്കാട്ടെ യുഡിഎഫ് വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് ടിപി രാമകൃഷ്ണൻ; 'സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ട്'

By Web Team  |  First Published Nov 23, 2024, 3:19 PM IST

പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ചാണെന്ന് എൽഡിഎഫ് കണ്‍വീനര്‍. സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ലെന്നും സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ചാണെന്നും സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയിച്ചത്. ഇത് സര്‍ക്കാരിന് അനുകൂലമായ ജനവിധിയാണ്. 

ഈ തെരഞ്ഞെടുപ്പിന്‍റെ വിജയം പരിശോധിക്കുമ്പോള്‍ കേരളത്തിന്‍റെ ജനങ്ങളുടെ ഭാവി ജീവിതത്തിന് സാധ്യമല്ലാതാക്കുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നമ്മുടെ നാടിന് ആപത്താണ്. രണ്ടും വര്‍ഗീയതയും ഉയര്‍ത്തുന്നത് മതരാഷ്ട്രമാണ്. ഇത് നമ്മുടെ നാടിന് നല്ലതല്ല. പാലക്കാട്ടെ വിജയത്തിൽ ആദ്യം ആഹ്ലാദവുമായി വന്നത് എസ്‍ഡിപിഐ ആണ്.  ഈ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്‍ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടു. ഇത്തരത്തിൽ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം. 

Latest Videos

undefined

വയനാട് ലോക്സഭ മണ്ഡലത്തിൽ ഇടതു പക്ഷത്തിനു അനുകൂലമായ എല്ലാ വോട്ടും സമാഹരിച്ചു എന്ന് പറയാൻ ആവില്ല. പാലക്കാട് സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല. സരിന്‍ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്‍റെ വര്‍ധിപ്പിക്കാൻ കഴിഞ്ഞു. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ട്. ബിജെപിക്കെതിരായ നിലപാടുകൾ എന്നും ഉയർത്തിപ്പിടിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ഇനി വയനാടിന്‍റെ പ്രിയങ്കരി, 4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, കന്നിയങ്കം ജയിച്ച് പ്രിയങ്ക

 

click me!