പാലക്കാട് പോക്സോ കേസ്; കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുള്‍പ്പെട്ട സംഘമെന്ന് മുത്തശ്ശി, മര്‍ദ്ദനവും ഉണ്ടായി

By Web Team  |  First Published Jul 12, 2022, 11:08 AM IST

അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും  മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


പാലക്കാട്: പാലക്കാട്  പോക്സോ കേസിൽ  വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ  തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഇതുവരെ കണ്ടെത്താനായില്ല. മുത്തശ്ശിയുടെ സംരക്ഷണയിൽ ഇരിക്കെയാണ് ബാലികയെ  കഴിഞ്ഞ  ദിവസം തട്ടിക്കൊണ്ടുപോയത്.   നമ്പർ പ്ലേറ്റ് തുണികൊണ്ട മറച്ച  കാറിലാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്സി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും  മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത്  എന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ  അന്വേഷിച്ചെങ്കിലും നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.

കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ്  കോടതി ഏൽപ്പിച്ചിരുന്നത്. ഇതിനിടെ പത്താംതീയതി വൈകീട്ട് നാലുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത  എന്നാണ് പൊലീസ് സംശയം. ഇരുവരുടേയും ഫോൺ കുഞ്ഞിനെ കാണാതായത് മുതൽ സ്വിച്ച്ഡ് ഓഫ് ആണ്. ഇത് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.

പോക്സോ കേസ് പ്രതിയായ ചെറിയച്ഛൻ ഉൾപ്പെടെ ആറുപേരെ പാലക്കാട് ടൌൺ സൌത്ത്  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതിജീവിതയെ കണ്ടെത്താൻ പാലക്കാട് ടൗൺ സൌത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
 

click me!