ഒരാഴ്ചയിൽ ചെയ്യേണ്ട ജോലികൾക്ക് ഒരുകോടിയുടെ എസ്റ്റിമേറ്റ്, റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കും; വിശദീകരിച്ച് ഗണേഷ്

By Web Team  |  First Published Dec 17, 2024, 9:55 PM IST

താത്കാലിക ഡിവൈഡറിന്‍റെ സ്ഥാനത്ത് ഒരു സ്ഥിരമായ ഡിവൈഡർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്‍റെ ഷോൽഡർ പണി പൂർത്തിയാക്കും. 


തിരുവനന്തപുരം: ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. താത്കാലിക ഡിവൈഡറിന്‍റെ സ്ഥാനത്ത് ഒരു സ്ഥിരമായ ഡിവൈഡർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്‍റെ ഷോൽഡർ പണി പൂർത്തിയാക്കും. 

അവിടെ ഒരു റിറ്റൈനിംഗ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ജംഗ്ഷനിൽ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനിൽ  വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടൻ തന്നെ ഹൈവേ അതോറിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest Videos

undefined

അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈൻ പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം ചീഫ് എഞ്ചിനീയർ ഹൈവേ അതോറിറ്റി ഡയറക്ടർക്ക് കൈമാറും. ഒരു കോടി രൂപയ്യ്ക്ക് മുകളിൽ ആണ് എസ്റ്റിമേറ്റ്. മറ്റൊരു ബ്ലാക്ക്‌സ്‌പോട്ട് ആയ മുണ്ടൂർ ജംഗ്ഷനിലും ഫ്‌ളാഷ് ലൈറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇടയ്ക്കിടെ പനിയും വിറയലും, ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ; ശ്രീതേജ് ഇപ്പോഴും കോമയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!