കെ. മുരളീധരൻ മനസ്സില്ലാമനസോടെയാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നതെന്നും പത്മജ വേണുഗോപാൽ
പാലക്കാട്: തൻ്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് ബിജെപി നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ കരുണാകരൻ്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി. അവിടെ രാഹുൽ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ല. കെ. മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്. രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താൻ വൈകിയത്. കെ മുരളീധരൻ ഗതികേട് കൊണ്ടാണ് പാലക്കാട് പ്രചാരണത്തിന് എത്തുന്നതെന്നും പത്മജ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.