ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ വീണ്ടും തലയാറിലെത്തി; ഓട്ടോറിക്ഷ തകര്‍ത്തു

By Web Team  |  First Published Nov 3, 2024, 7:24 AM IST

തലയാര്‍ തോട്ടം മേഖലയിലെത്തിയ പടയപ്പ മണിക്കൂറുകളോളം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍  ഇറങ്ങി നടന്നു.


ഇടുക്കി: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ എന്ന കാട്ടാന മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ വീണ്ടും എത്തി. തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇതോടെ തലയാറിലെ തോട്ടം തൊഴിലാളികള്‍ക്ക് രാത്രി മുഴുവനും ഉറക്കമില്ലാതെ ആയിരിക്കുകയാണ്.

മൂന്നാര്‍, മാട്ടുപ്പെട്ടി മേഖലയിലാണ് പടയപ്പയെ കൂടുതലും കണ്ടുവന്നിരുന്നത്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാര്‍ തോട്ടം മേഖലയിലെത്തുകയും മണിക്കൂറുകളോളം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍  ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരിക്കുന്നത്. ഇതോടെ തൊഴിലാളികള്‍ ഭീതിയിലായി. പകല്‍ സമയത്ത് തേയിലത്തോട്ടത്തിലേയ്ക്ക് ജോലിയ്ക്ക് പോകാന്‍ പോലും ഭയപ്പെടേണ്ട സാഹചര്യമാണ്. വനം വകുപ്പില്‍ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

Latest Videos

READ MORE: '2026 ൽ തമിഴ്നാട് മുഖ്യമന്ത്രിയാകുക എന്ന വിജയിയുടെ നടക്കാത്ത സ്വപ്നം'; അവകാശ വാദം പരിഹാസ്യമെന്നും നമിത
 

click me!