കൊല്ലപ്പെട്ട ഒതായി മനാഫിൻ്റെ കുടുംബം സാദിഖലി തങ്ങളെ കണ്ടു; അൻവറിൻ്റെ മുന്നണി പ്രവേശനത്തെ എതിർത്ത് കത്ത് നൽകി

By Web Desk  |  First Published Jan 10, 2025, 1:00 PM IST

പിവി അൻവറിനെ യു‍ഡിഎഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ്റെ കുടുംബം രംഗത്ത്


മലപ്പുറം: ലീഗ് പ്രവർത്തകനായിരുന്ന കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം പി വി അൻവറിന്റെ മുന്നണി പ്രവേശനത്തിനെതിരെ പാണക്കാട് സാദിഖലി തങ്ങൾക്ക് കത്ത് നൽകി. തങ്ങളെ നേരിട്ട് കണ്ടാണ് കുടുംബാംഗങ്ങൾ ആശങ്കകൾ ചൂണ്ടിക്കാട്ടിയുള്ള കത്ത് കൈമാറിയത്. മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മാനവികതയ്ക്ക് എതിരെ നിൽക്കുന്ന ആളാണ് അൻവറെന്ന് കത്തി കുറ്റപ്പെടുത്തുന്നു.

ലീഗ് പ്രവർത്തകനായ മനാഫിനെ 1995 ൽ കൊലപ്പെടുത്തിയ കേസിൽ നേരത്തെ പിവി അൻവർ പ്രതിചേർക്കപ്പെട്ടിരുന്നു. എന്നാൽ ഒന്നാം സാക്ഷി കൂറുമാറിയതിനാൽ കേസിൽ അൻവറിനെ കോടതി വെറുതെ വിടുകയായിരുന്നു. മനാഫിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചാണ് പിവി അൻവർ മുന്നണിയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. അൻവറിനെ മുസ്ലിം ലീഗിലോ  യുഡിഎഫിലോ എടുത്ത് മനാഫിന്റെ ഓർമ്മകളെ അപഹേളിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.
 

Latest Videos

click me!