വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ, പള്ളികളിൽ പ്രത്യേക പ്രാർത്ഥന

By Web Team  |  First Published Mar 28, 2021, 7:16 AM IST

സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാൻസീസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു


വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്‍റെ ഓർമ പുതുക്കുകയാണ്‌ വിശ്വാസികൾ. സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാൻസീസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. 

കേരളത്തിലെ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടക്കുകയാണ്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്. 

Latest Videos

 

click me!