സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
കൊച്ചി: ഓർത്തഡോക്സ് യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. നീതിയിൽ അടിസ്ഥാനമായ വിട്ടുവീഴ്ച്ചകൾക്ക് മലങ്കരസഭ തയാറാണ്. സുപ്രീംകോടതി വിധി രാജ്യത്തിൻ്റെ നിയമമാണ്. കോടതി വിധികൾക്ക് വിപരീതമായി പ്രവർത്തിക്കാൻ കഴിയില്ല. ദേവലോകം പെരുന്നാളിനിടെയാണ് കാതോലിക്കാ ബാവായുടെ പ്രതികരണം. കോടതി വിധി അംഗീകരിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.