Malayalam Live News: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പരിശോധന ഇന്ന് നിയമസഭയിൽ ചർച്ചയാവും
Mar 6, 2023, 11:18 AM IST
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിനെതിരായ അതിക്രമത്തിൽ പ്രതികളായ കൂടുതൽ എസ്എഫ്ഐ പ്രവത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
11:18 AM
പ്രതിപക്ഷ വാക്കൗട്ട്
കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
11:16 AM
മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷ നേതാവ്
സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ എഫ്ഐആര്‍. എക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെയാണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ സഭയില്‍ പറഞ്ഞു.
11:14 AM
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകളിലെ പരിശോധന, സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
ഏഷ്യാനെറ്റ് ന്യൂസിൻ്റെ കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. Read More
11:12 AM
ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം ഇല്ല
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
11:12 AM
അരിക്കൊമ്പനെ കൂട്ടിലാക്കും
ഇടുക്കിയില്‍ ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം. മാര്‍ച്ച് 15ന് മുമ്പ് ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
7:32 AM
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണി മുടക്കുന്നു.
കോഴിക്കോട് ഫാത്തിമാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണി മുടക്കുന്നു.
7:31 AM
ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ ഇന്ന്കോടതിയിൽ ഹാജരാക്കും.
മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ ഇന്ന്കോടതിയിൽ ഹാജരാക്കും.
7:30 AM
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം.
ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു.
11:18 AM IST:
കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
11:16 AM IST:
സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ എഫ്ഐആര്‍. എക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെയാണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ സഭയില്‍ പറഞ്ഞു.
11:14 AM IST:
ഏഷ്യാനെറ്റ് ന്യൂസിൻ്റെ കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. Read More
11:12 AM IST:
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
11:12 AM IST:
ഇടുക്കിയില്‍ ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം. മാര്‍ച്ച് 15ന് മുമ്പ് ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
7:32 AM IST:
കോഴിക്കോട് ഫാത്തിമാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണി മുടക്കുന്നു.
7:31 AM IST:
മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ ഇന്ന്കോടതിയിൽ ഹാജരാക്കും.
7:30 AM IST: