'ജലീലിന്റെ ഭീഷണിക്ക് ഇപ്പോഴാണ് റിസൽട്ട്‌ വന്നത്, ലോകായുക്തയുടേത് വിചിത്ര വിധി': വി ഡി സതീശൻ

By Web Team  |  First Published Mar 31, 2023, 12:26 PM IST

ഈ വിധി പറയാൻ ഒരു വർഷത്തെ കാലത്തമാസം എന്തിനെന്നതിൽ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല.


കൊച്ചി : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. വിധി പറയാൻ ഒരു വർഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതിൽ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും സതീശൻ പരിഹസിച്ചു. 

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ഇന്നാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. 

Latest Videos

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം;ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും

 

 

 

 

click me!