ആമയിഴഞ്ചാൻ തോട് പൂർണമായും വീണ്ടെടുക്കുന്നതിൽ ഇനിയും കാലതാമസമുണ്ടായാൽ വലിയ ദുരന്തമാണ് ഇനി കാത്തിരിക്കുന്നത്.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയതിന്‍റെ തെളിവാണ് ഇന്നലെയുണ്ടായ ദുരന്തം. തലസ്ഥാനനഗരയിലെ വെള്ളക്കെട്ട പരിഹരിക്കാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ അനന്തയ്ക്കും ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ ഒക്ടോബറിൽ നഗരം മുങ്ങിയപ്പോൾ
പ്രഖ്യാപിച്ച പദ്ധതികളും എവിടെയും എത്തിയില്ല.നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്‍റെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത.
തമ്പാനൂർ, ചാല, പഴവങ്ങാടി, മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന പല കയ്യേറ്റങ്ങളും ഒഴിപ്പിച്ചു.ഓടകൾക്ക് മുകളിലെ കെട്ടിടങ്ങളെല്ലാം ഇടിച്ച് മാറ്റി പഴയ വീതിയിൽ ഒടകൾ
പുനർ നിർമ്മിച്ചു. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും തോടുകളും നവീകരിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നിവയെല്ലാം
ഓപ്പറേഷൻ അനന്തയുടെ ഭാഗമായിരുന്നു. എന്നാല്‍, വൻകിട കയ്യേറ്റങ്ങളിലേക്ക് അനന്ത കടന്നതോടെ ഓപ്പറേഷൻ നിലച്ചു. തൈക്കാട് നിന്നടക്കം നിർച്ചാലുകൾ കൊണ്ടു വന്ന് ആമയിഴഞ്ചാൻ തോട്ടിൽ ചേർത്ത് നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായി പരിഹരിക്കാവുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പോലുമായില്ല.
undefined
തുടങ്ങിവച്ചതെല്ലാം അതോടെ പാഴായി. ആമയിഴഞ്ചാൻ തോടിൽ മാലിന്യവും മണ്ണും ചെളിയും നിറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരം മഴയിൽ മുങ്ങിയതോടെ വീണ്ടും ആമയിഴഞ്ചാൻ തോട് പുനരുജ്ജീവനം ചർച്ചയായി.ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടി രൂപയാണ് അനുവദിച്ചത്.കോടികൾ തോടിലൂടെ ഒഴുകിയിത് അല്ലാതെ ഒന്നും മാറിയില്ല. ഏറ്റവും ഒടുവിൽ വലിയ ദുരന്തമുനമ്പിലേക്ക് നനഗരം എത്തി.
ആമയിഴഞ്ചാൻ തോടിൽ ഒളിപ്പിച്ചഒരു മാലിന്യക്കൂമ്പാരത്തിന് മുകളിലാണ് നഗരം കെട്ടിപ്പണിതത് എന്ന് തെളിയിക്കുന്ന ദുരന്തമാണ് ഇന്നലെ ഉണ്ടായത്. വീടുകളിൽ നിന്നുള്ള മാലിന്യം മുതൽ കടകളിൽ നിന്നുള്ള തെർമോക്കോളും കമ്പിയും കക്കൂസ് മാലിന്യവും വരെ തോട്ടില്‍ അടിഞ്ഞു കൂടി. ആമയിഴഞ്ചാൻ തോട് പൂർണമായും വീണ്ടെടുക്കുന്നതിൽ ഇനിയും കാലതാമസമുണ്ടായൽ വലിയ ദുരന്തമാണ് ഇനി കാത്തിരിക്കുന്നത്.
കാണാമറയത്ത് ജോയി, രക്ഷാദൗത്യം രണ്ടാം ദിനം; ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആര്‍എഫ്