ഓപ്പറേഷൻ അനന്ത, സക്ഷന്‍ കം ജെറ്റിങ് മെഷീൻ; ഒറ്റമഴയിൽ വെള്ളത്തിലായ തലസ്ഥാനത്ത് പരിഹാര നടപടികളുമായി കോർപറേഷൻ

By Web Team  |  First Published May 20, 2024, 7:41 AM IST

കൊച്ചിയില്‍ പരീക്ഷിച്ച മെഷീന്‍ തലസ്ഥാനത്തും പരീക്ഷിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം


തിരുവനന്തപുരം: ഒറ്റ മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയതോടെ തലസ്ഥാനത്തെ മഴക്കെടുതിക്ക് പരിഹാര നടപടികളുമായി കോര്‍പറേഷന്‍. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ദുരിതം ഏറെ അനുഭവിക്കുന്ന മേഖലയ്ക്കാണ് മുൻഗണന.

വെള്ളക്കെട്ടിലായ തിരുവനന്തപുരത്തെ പ്രധാനയിടങ്ങളിലാണ് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായ ശുചീകരണം. ഇന്നലെ പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ അട്ടക്കുളങ്ങര, ചാല റോഡുകളിലായിരുന്നു ആദ്യം ശുചീകരണം. മറ്റു റോഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും.

Latest Videos

undefined

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടുത്ത ദിവസം തന്നെ സക്ഷന്‍ കം ജെറ്റിങ് മെഷീനും എത്തിക്കും. കൊച്ചിയില്‍ പരീക്ഷിച്ച മെഷീന്‍ തലസ്ഥാനത്തും പരീക്ഷിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. യന്ത്രമെത്തിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകിയതും സ്മാർട്ട്‌ റോഡ് നിർമാണം പൂർത്തിയാവാത്തതും കനത്ത മഴയിൽ നഗരത്തെ കുളമാക്കിയിട്ടുണ്ട്.

റോഡിലെ കുഴികളെല്ലാം കുളങ്ങളായി

തിരുവനന്തപുരത്ത് തുടർച്ചയായി പെയ്യുന്ന മഴയിൽ സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം അവതാളത്തിലായി. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജോലികൾ വീണ്ടും ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാൻ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു.
പലയിടത്തും നടക്കാൻ പോലും കഴിയുന്നില്ല. 

മാർച്ച് 31, ഏപ്രിൽ 30 അങ്ങനെ പല തിയ്യതികൾ പറഞ്ഞെങ്കിലും പണി ഇപ്പോഴും ഇഴയുകയാണ്. നഗരത്തിലെ പ്രധാന റോഡുകളായ ആൽത്തറ - ചെന്തിട്ട റോഡ്, കിള്ളിപ്പാലം - അട്ടക്കുളങ്ങര, ജനറൽ ആശുപത്രി- വഞ്ചിയൂർ തൈവിള, സഹോദര സമാജം റോഡ് തുടങ്ങിയവ ഇപ്പോഴും കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം. സ്റ്റാച്യു- ജനറൽ ആശുപത്രി റോഡ് അടക്കം തുറന്ന് കൊടുത്തെങ്കിലും പണികൾ തീരാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. 

കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

click me!