പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാ‍ര്‍ത്ഥിയായേക്കും

By Web Team  |  First Published Aug 9, 2023, 7:45 PM IST

നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്


കോട്ടയം: പുതുപ്പള്ളിയിൽ വമ്പൻ രാഷ്ട്രീയ കരുനീക്കവുമായി ഇടതുമുന്നണി. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇടത് സ്വതന്ത്ര സ്ഥാ‍നാ‍‍ര്‍ത്ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. സ്ഥാനര്‍ത്ഥി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  

തിഥേയ സംസ്കാരം നൻമയുടെ ലക്ഷണം; മുഖ്യമന്ത്രി എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മന്ത്രി വാസവൻ

Latest Videos

 

asianetnews

 

 

click me!