കഴുത്തിൽ കയർ കുരുങ്ങി പോത്ത് ചിറയിലേക്ക് വീണു; കണ്ടുനിന്ന ഉടമ കുഴഞ്ഞുവീണ് മരിച്ചു

By Web Team  |  First Published Dec 18, 2024, 4:55 PM IST

പത്തനംതിട്ട ഏനാദിമംഗലം മങ്ങാട് കഴുത്തിൽ കയർ കുരുങ്ങി ചിറയിലേക്ക് വീണ പോത്ത് ചത്തതിന് പിന്നാലെ ഉടമ കുഴഞ്ഞുവീണ് മരിച്ചു


പത്തനംതിട്ട: കഴുത്തിൽ കയർ കുരങ്ങി പോത്ത് ചിറയിലേക്ക് വീണത് കണ്ട് ഉടമയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. മങ്ങാട് ഗണപതിച്ചിറയിലേക്കാണ് രാജന്റെ പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത്. ഫയർഫോഴ്സ് എത്തി എടുക്കുമ്പോഴേക്കും പോത്ത് ചത്തിരുന്നു. ഇതുകണ്ട് കുഴഞ്ഞുവീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 

Latest Videos

click me!