വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, യുവതി സ്വയം പ്രസവമെടുത്തു, കുഞ്ഞ് മരിച്ചു, സംഭവം ചാലക്കുടിയിൽ

By Web Team  |  First Published Dec 11, 2024, 10:22 PM IST

തൃശൂര്‍ ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്.


തൃശൂര്‍: തൃശൂര്‍ ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്.സംഭവം നടക്കുമ്പോള്‍ മൂന്ന് വയസുള്ള കുഞ്ഞ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയതും യുവതിയാണ്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. വൈകിട്ട് ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെ ആണ് വീട്ടിൽ കണ്ടത്.

Latest Videos

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി. ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒമ്പത് മാസം വളര്‍ച്ച എത്തിയ ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നൽകിയത്.

എംബിബിഎസ് പരീക്ഷയിൽ ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങള്‍, പിജി തലത്തിലുള്ള ചോദ്യങ്ങള്‍ ഉൾപ്പെടുത്തി, പരാതി

undefined

ഭാര്യയെ ഡോക്ടറെ കാണിക്കാനെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസുകാരെ ആക്രമിച്ചു; എഎസ്ഐക്ക് പരിക്ക്

 


 

click me!