ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന്‍റെ മുറ്റത്ത് നിന്ന്

By Web Team  |  First Published May 18, 2024, 9:13 AM IST

വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്‍റെ കയ്യിലെ വിലങ്ങ് ഊരി. എന്നാല്‍ ഉടൻ തന്നെ ഇയാള്‍ വാനിന്‍റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു


തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ നാടകീയമായ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. ഇന്നലെ രാത്രി ഒമ്പതോടെയാണ് ജയിലിലെത്തിക്കുന്നതിനിടെ കൊടും ക്രിമിനലായ ബാലമുരുകൻ നാടകീയമായി രക്ഷപ്പെട്ടത്. 

തമിഴ്‍നാട്ടില്‍ നിന്നാണ് ബാലമുരുകനെ എത്തിച്ചത്. തമിഴ്‍നാട് പൊലീസിന്‍റെ വാനിലായിരുന്നു. വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്‍റെ കയ്യിലെ വിലങ്ങ് ഊരി. എന്നാല്‍ ഉടൻ തന്നെ ഇയാള്‍ വാനിന്‍റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. 

Latest Videos

ഏറെ നേരം ബാലമുരുകന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. ഇപ്പോള്‍ ബാലമുരുകൻ കേരളത്തിന്‍റെ അതിര്‍ത്തി കടന്നെന്ന സൂചനയാണ് ലഭിക്കുന്നത്. 

കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഏറ്റവും ഒടുവിലായി  പിടിയിലായത് 2023 സെപ്തംബറിൽ മറയൂരിൽ നിന്നാണ്.

Also Read:- റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!