കേരള സ്റ്റോറിയല്ല പകരം 'മണിപ്പൂർ സ്റ്റോറി'; എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളിയിൽ പ്രദർശിപ്പിച്ചു

By Web Team  |  First Published Apr 10, 2024, 11:01 AM IST

സാൻജോപുരം പള്ളിയിലെ  നൂറിലേറെ വരുന്ന വേദപഠനം വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. 


കൊച്ചി : കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട  "മണിപ്പൂർ  ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്" എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയിൽ പ്രദർശിപ്പിച്ചു. സാൻജോപുരം പള്ളിയിലെ  നൂറിലേറെ വരുന്ന വേദപഠനം വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. 
മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും അതിന് വേണ്ടിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ വിശദീകരിച്ചു.കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഏതെങ്കിലും രൂപതയോ സഭയോ ചിത്രത്തെ കുറിച്ച് നല്ലത് പറഞ്ഞതിനാൽ അക്കാര്യത്തിൽ മാറ്റം വരില്ലെന്നും നിധിന്‍ പനവേലില്‍ കൂട്ടിച്ചേർത്തു.

 

Latest Videos

undefined

കേരള സ്റ്റോറി: 'ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് മാർച്ച്'; പ്രതികരണവുമായി എംഎം ഹസ്സൻ


 

click me!