കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ ഒരു ചർച്ചയും ഇപ്പോഴില്ല, എല്ലാം മാധ്യമസൃഷ്ടിയെന്ന് കെസുധാകരന്‍

By Web Team  |  First Published Dec 11, 2024, 11:21 AM IST

പാർട്ടി പറഞ്ഞാൽ മാറും.എന്നാൽ ഒരു ചർച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരൻ


ദില്ലി: കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് മാറാൻ ഒരു ചർച്ചയുമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി,.ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ മാത്രമാണ്.പാർട്ടി പറഞ്ഞാൽ മാറും
എന്നാൽ ഒരു ചർച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരൻ പറഞ്ഞു

 

Latest Videos

undefined

കെ പി സിസി നേതൃ മാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു.
 സുധാകരന്‍റെ  ആരോഗ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നത് സുധാകരന് തന്നെയാണ്..ജാതി നോക്കിയല്ല കെപിസി സി പ്രസിഡണ്ടിനെ കോൺഗ്രസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു

ചാണ്ടി ഉമ്മന് ചുമതല നൽകാതിരുന്നത് ഒരു പ്രശ്ന മേയല്ല.. ഒരു നേതാവിന് കൊടുത്തോ ഇല്ലയോ എന്നുള്ളത് പ്രസക്തമല്ല പാർട്ടിയിൽ ഒരുപാട് നേതാക്കൾ ഉണ്ട്
ചുമതല ഏൽപ്പിച്ചില്ല എന്ന ആക്ഷേപം ഉന്നയിക്കരുത്.. ഒരു ഭിന്നതയുമില്ലാതെ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.ഭിന്നിപ്പിന്‍റെ  ഒരു ശബ്ദവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു .
 

click me!