നിപയിൽ ജാഗ്രത; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്മെന്‍റ് സോൺ

By Web TeamFirst Published Sep 15, 2024, 8:43 PM IST
Highlights

നിയന്ത്രണങ്ങളുള്ള വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്മെന്‍റ്  സോണുകളായി പ്രഖ്യാപിച്ചു.

തിരുവാലി പഞ്ചായത്തിലെ 4, 5,  6, 7  വാർഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ്  കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

Latest Videos

മലപ്പുറം ജില്ലയിൽ മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു; പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവ്

നിപ സംശയം; പനി ബാധിച്ച 2 പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

 

click me!