രാവിലെ തലസ്ഥാനത്തെ നനയിച്ച് മഴ, വരും മണിക്കൂറിൽ എറണാകുളമടക്കം 6 ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് അറിയിപ്പ്

By Web Team  |  First Published Sep 14, 2024, 2:20 PM IST

ഉച്ചക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതൽ


തിരുവനന്തപുരം: ഉത്രാട പാച്ചിലിനിടെ കേരളത്തിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. വരും മണിക്കൂറിൽ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത. ഉച്ചക്ക് ഒരു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതൽ. രാവിലെ തലസ്ഥാന നഗരത്തിലടക്കം മഴ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറ‍ഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശ്വാസമാണ്.

കണ്ണീരിലാഴ്ന്ന് തേവര എസ്എച്ച് കോളേജിലെ ഓണാഘോഷം, വടംവലി മത്സരത്തിനിടെ യുവ അധ്യാപകൻ തലകറങ്ങി വീണ് മരിച്ചു

Latest Videos

undefined

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/09/2024) മത്സ്യബന്ധനത്തിന്  തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

14/09/2024 മുതൽ 18/09/2024: തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യത.  
14/09/2024 & 15/09/2024: ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!