കൊടുംചൂടും വേനൽമഴയും! കേരളത്തിൽ 12 ജില്ലക്കാർ ഏപ്രിൽ 4 വരെ ശ്രദ്ധിക്കുക, ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും

By Web Team  |  First Published Mar 31, 2024, 8:44 PM IST

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഏപ്രിൽ 4 വരെയാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്


തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായി എത്തിയെങ്കിലും വേനൽ മഴ ഇനിയും ശക്തമായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പ് പല ജില്ലകളിലും തുടരുകയാണ്. ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഏപ്രിൽ 4 വരെയാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'അതിഥി തൊഴിലാളി'യെന്ന പേര് മാത്രം! വടകരയിലെ 'പണി'ക്കിടെ വിവരം ചോർന്നു; പാഞ്ഞെത്തി പൊലീസ്, കയ്യോടെ പിടികൂടി

Latest Videos

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്

2024 മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ  *കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച്31 മുതൽ ഏപ്രിൽ 04 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!