വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു! കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

By Web Team  |  First Published Apr 18, 2024, 1:21 AM IST

ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം


തിരുവനന്തപുരം: കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഈ മാസം 21 -ാം തിയതിവരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

നീതി തേടി ഐസിയു പീഡനക്കേസിലെ അതിജീവിത സമരം തുടങ്ങുന്നു

Latest Videos

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
19-04-2024: കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!