തിരുവനന്തപുരവും കോഴിക്കോടുമടക്കം 4 ജില്ലകളിൽ മുന്നറിയിപ്പ്, ഒറ്റ മണിക്കൂറിൽ 15 എംഎം വരെയുള്ള മഴക്ക് സാധ്യത

By Web Team  |  First Published Nov 17, 2024, 3:51 PM IST

40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു


തിരുവനന്തപുരം: തലസ്ഥാനമടക്കം കേരളത്തിലെ 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലി മീറ്റർ വരെ മഴ അനുഭവപ്പെടാമെന്നാണ് അറിയിപ്പിൽ പറയുന്നത്. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

Latest Videos

കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ  വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയില്ലാതെ ഇടിമിന്നൽ: കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ, നാശനഷ്ടം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരങ്ങളിൽ ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്നും  ലക്ഷദ്വീപ് തീരത്ത്  ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

17/11/2024: ലക്ഷദ്വീപ് തീരത്ത്  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

17/11/2024: തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഭൂമധ്യരേഖയോട് അടുത്ത ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങൾ, തെക്കൻ ആൻഡമാൻ ദ്വീപ് അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ ,തെക്കൻ ആൻഡമാൻ കടൽ  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!