Malayalam News Highlight : 'തലശ്ശേരിയിൽ കാറിൽ ചാരിനിന്ന ബാലനെ തൊഴിച്ചു തെറിപ്പിച്ചു'

തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ ഒടുവിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി  മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

10:48 PM

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. 

10:48 PM

ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നത് പരിഗണനയിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നത് പരിഗണനയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ

9:37 PM

പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ ഒരു  ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. 

9:33 PM

'മരണം വരെ സംഭവിക്കാവുന്ന ചവിട്ട്'; കുറ്റകരമായ നരഹത്യാ ശ്രമമെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്ത്

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

9:33 PM

'സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസ് ഉള്ളിലിരിപ്പ്, കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം'

സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അഭിപ്രായത്തിൽ, കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം. ആർഎസ്എസിന്റെ ഉള്ളിലിരിപ്പാണ് കെ സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. 

2:16 PM

വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ

തലശേരിയിൽ ആറ് വയസുകാരന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ  വിശദീകരണം തേടി. ജില്ലാ കളക്ടറിനും എസ്പിക്കും  കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

2:15 PM

പൊലീസ് വീണ്ടും നിയമോപദേശം തേടും

പാറശ്ശാല ഷാരോൺ വധക്കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നത്.

11:56 AM

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസ്; 3 പേര്‍ കൂടി അറസ്റ്റിൽ

കാസർകോട് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. മുളിയാർ മാസ്തികുണ്ട് സ്വദേശികളായ അൻസാറുദ്ദീൻ ( 29 ) മുഹമ്മദ് ജലാൽ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. 

11:54 AM

കെ എം ഷാജിക്ക് തിരിച്ചടി

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഇദ്ദേഹത്തിന്റെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. 

11:14 AM

പിഎഫ് പെൻഷൻ കേസ്; ജീവനക്കാർക്ക് ആശ്വാസം

പിഎഫ് പെൻഷൻ കേസിൽ  ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്‍കി.  പദ്ധതിയിൽ ചേരാൻ നാല് മാസം കൂടിയാണ് സമയം  നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന്‍ എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്‍കണം എന്ന നിർദ്ദേശവും റദ്ദാക്കി.

10:57 AM

കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്

കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് പറഞ്ഞ മന്ത്രി, കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

10:37 AM

സാങ്കേതിക സർവകലാശാല വിസിയായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെ തടഞ്ഞ് എസ്എഫ്ഐ

ഒപ്പുവക്കാന്‍ രജിസ്റ്റര്‍ കിട്ടിയില്ല. പേപ്പറില്‍ ഒപ്പുവച്ച് ചുമതലയേറ്റതായി രാജ്ഭവനെ അറിയിച്ചു

9:09 AM

പിഎഫ് പെൻഷൻ കേസിൽ നിർണായക വിധി ഇന്ന്

പിഎഫ് പെൻഷൻ കേസിൽ  സുപ്രീംകോടതിയുടെ വിധി  ഇന്ന്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ  ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളിലാണ്  സുപ്രീംകോടതി വിധി പറയുന്നത്

9:08 AM

മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്ന് ഗവർണർ, വിദേശയാത്രാ വിവരം അറിയിച്ചില്ല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിലെ ആരോപണം.

9:06 AM

യുജിസി നെറ്റ് പരീക്ഷാഫലം നാളെ

നാഷണൽ ടെസ്റ്റിങ് ഏജൻസി നാളെ ഫലപ്രഖ്യാപനം നടത്തുമെന്ന് യുജിസി ചെയർമാൻ  എം.ജഗദീഷ് കുമാർ. nta.ac.in എന്ന നാഷണൽ ടെസ്റ്റിങ് എജൻസിയുടെ വെബ്സൈറ്റിലൂടെ ആപ്ലിക്കേഷൻ നമ്പറും ജനന തീയ്യതിയും ഉപയോഗിച്ച് ഫലം അറിയാം

9:04 AM

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം

അട്ടപ്പാടിയിൽ കാട്ടാന വീടും ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകർത്തു. താവളം കരിവടം മൊട്ടി കോളനിയിലാണ് കാട്ടാന വീടും, ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകർത്തത്. 

9:04 AM

തലശേരിയിൽ കാറിൽ ചാരി നിന്ന പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ചു

തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ ഒടുവിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി  മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഹമ്മദ് ശിഹ്ഷാദിനെ അറസ്റ്റ് ചെയ്തു

10:48 PM IST:

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. 

10:48 PM IST:

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നത് പരിഗണനയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ

9:37 PM IST:

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ ഒരു  ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. 

9:33 PM IST:

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

9:33 PM IST:

സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അഭിപ്രായത്തിൽ, കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം. ആർഎസ്എസിന്റെ ഉള്ളിലിരിപ്പാണ് കെ സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. 

2:16 PM IST:

തലശേരിയിൽ ആറ് വയസുകാരന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ  വിശദീകരണം തേടി. ജില്ലാ കളക്ടറിനും എസ്പിക്കും  കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

2:15 PM IST:

പാറശ്ശാല ഷാരോൺ വധക്കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നത്.

11:56 AM IST:

കാസർകോട് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. മുളിയാർ മാസ്തികുണ്ട് സ്വദേശികളായ അൻസാറുദ്ദീൻ ( 29 ) മുഹമ്മദ് ജലാൽ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. 

11:57 AM IST:

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഇദ്ദേഹത്തിന്റെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. 

11:14 AM IST:

പിഎഫ് പെൻഷൻ കേസിൽ  ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്‍കി.  പദ്ധതിയിൽ ചേരാൻ നാല് മാസം കൂടിയാണ് സമയം  നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന്‍ എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്‍കണം എന്ന നിർദ്ദേശവും റദ്ദാക്കി.

10:57 AM IST:

കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് പറഞ്ഞ മന്ത്രി, കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

10:37 AM IST:

ഒപ്പുവക്കാന്‍ രജിസ്റ്റര്‍ കിട്ടിയില്ല. പേപ്പറില്‍ ഒപ്പുവച്ച് ചുമതലയേറ്റതായി രാജ്ഭവനെ അറിയിച്ചു

9:09 AM IST:

പിഎഫ് പെൻഷൻ കേസിൽ  സുപ്രീംകോടതിയുടെ വിധി  ഇന്ന്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ  ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളിലാണ്  സുപ്രീംകോടതി വിധി പറയുന്നത്

9:08 AM IST:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിലെ ആരോപണം.

9:06 AM IST:

നാഷണൽ ടെസ്റ്റിങ് ഏജൻസി നാളെ ഫലപ്രഖ്യാപനം നടത്തുമെന്ന് യുജിസി ചെയർമാൻ  എം.ജഗദീഷ് കുമാർ. nta.ac.in എന്ന നാഷണൽ ടെസ്റ്റിങ് എജൻസിയുടെ വെബ്സൈറ്റിലൂടെ ആപ്ലിക്കേഷൻ നമ്പറും ജനന തീയ്യതിയും ഉപയോഗിച്ച് ഫലം അറിയാം

9:05 AM IST:

അട്ടപ്പാടിയിൽ കാട്ടാന വീടും ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകർത്തു. താവളം കരിവടം മൊട്ടി കോളനിയിലാണ് കാട്ടാന വീടും, ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകർത്തത്. 

9:04 AM IST: