'മുനമ്പം സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകും, പുതിയ വഖഫ് നിയമം വൈകാതെ വരും'; രാജീവ്‌ ചന്ദ്രശേഖർ

By Web Team  |  First Published Dec 22, 2024, 1:07 PM IST

മുനമ്പത്ത് നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലായുള്ള ഭൂമി കയ്യേറ്റമാണ്. ഇവിടെ ഏത് ശക്തി എതിർത്താലും ഒന്നും സംഭവിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


കൊച്ചി: മുനമ്പം സമരത്തിന്റെ ആദ്യ ദിവസം മുതൽ പിന്തുണയുമായി ഒപ്പമുണ്ടെന്നും പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ഉറപ്പ് നൽകിയതാണ്. ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിലെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ. അഡ്വ. ഷോൺ ജോർജിനൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്. 

മുനമ്പത്ത് നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലായുള്ള ഭൂമി കയ്യേറ്റമാണ്. ഇവിടെ ഏത് ശക്തി എതിർത്താലും ഒന്നും സംഭവിക്കില്ല. എൽഡിഎഫോ യുഡിഎഫോ ആരുമാകട്ടെ, വഖഫ് ബില്ല് വരും. പുതിയ നിയമം വരും. ഇവിടെ മാത്രമല്ല, വഖഫ് ഭൂമി കയ്യടക്കി വച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സ്ഥലത്തും നീതി ഉണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. നിരാഹാര സമരമിരിക്കുന്നവർ രാജീവ്‌ ചന്ദ്രശേഖരറിന് പ്രശ്നങ്ങൾ വിവരിച്ച് നിവേദനം സമർപ്പിച്ചു. മുനമ്പത്തെ പ്രശ്നത്തിനു പരിഹാരം കാണുന്നത് വരെ കൂടെ നിൽക്കുമെന്നും പുതിയ വഖഫ് നിയമം വൈകാതെ വരുമെന്നും സമരക്കാർക്ക് ഉറപ്പുകൊടുത്താണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്. 

Latest Videos

undefined

ബിപിഎൽ മെറിറ്റ് സ്കോളർഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8


 

click me!