ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവ്; പ്രതിദിനം 80 ടെസ്റ്റുകൾ, വാഹനത്തിൽ ക്യാമറ; നിർദേശങ്ങളറിയാം

By Web Team  |  First Published May 23, 2024, 6:52 PM IST

18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ്‌ വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന്  മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു. 
രണ്ട് മോട്ടോ വെഹിക്കിൾ ഇൻസ്പെട്ടേഴ്സുളള ഉള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുളളു. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ്‌ വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന്  മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. എന്നിവയാണ് നിർദ്ദേശങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറങ്ങി.

'എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, കുടുംബത്തോടല്ല ജനങ്ങളോടാണ് എനിക്ക് കടപ്പാട്'; പ്രജ്വലിനോട് ദേവഗൗഡ

Latest Videos

അതേ സമയം, ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണൽ ആർ‍ടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകി. 

ലൈസൻസ് ഫീസും ചാർജുകളും
ലേണേഴ്‌സ് ലൈസൻസ് (ഫോം 3): 150 രൂപ
ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ
ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ
ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ: 200 രൂപ
ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്: 1000 രൂപ
ലൈസൻസിലേക്ക് മറ്റൊരു വാഹന വിഭാഗം ചേർക്കാൻ : 500 രൂപ
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: 200 രൂപ
വൈകി പുതുക്കൽ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ

ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ സ്കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്: 5000 രൂപ
ലൈസൻസിംഗ് അതോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ അപ്പീൽ: 500 രൂപ
ഡ്രൈവിംഗ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ

 

click me!