പുതിയൊരു പാര്‍ട്ടിയുണ്ടാക്കി സ്വതന്ത്രമായി നില്‍ക്കണോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്
കൊച്ചി: ജനതാദൾ എസ് നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. ജനതാദള്‍ എസിന്‍റെ ദേശീയ നേതൃത്വം എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് അടിയന്തിര നേതൃ യോഗം ചേരുന്നത്. ദേശീയനേതൃത്വത്തെ തള്ളണമെന്ന കാര്യത്തില്‍ ഏക അഭിപ്രായമാണെങ്കിലും പുതിയൊരു പാര്‍ട്ടിയുണ്ടാക്കി സ്വതന്ത്രമായി നില്‍ക്കണോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. തീരുമാനം പെട്ടന്ന് തന്നെ വേണമെന്ന് സിപിഎമ്മിന്‍റെ സമ്മര്‍ദ്ദം കൂടിയുള്ളതിനാല്‍ ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
ദേശീയ ഭാവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, എംഎല്‍ എമാര്‍, ജില്ല പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ പ്രസിഡന്‍റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തീരുമാനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡൻ് മാത്യു ടി തോമസ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സിപിഎമ്മില്‍നിന്ന് സമ്മര്‍ദമുണ്ടെന്ന വാദം മാത്യൂ ടി തോമസ് നിഷേധിച്ചു. സിപിഎമ്മില്‍നിന്ന് സമ്മര്‍ദമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നേരത്തെ വ്യക്തമാക്കിയത്.കര്‍ണാടകയില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നുകൊണ്ട് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനനേതൃത്വത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന എച്ച്.ഡി ദേവഗൗഡയുടെ പ്രതികരണം കേരളത്തിലെ ജെഡിഎസ് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നതാണ്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപിക്കില്ലെന്നും കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടിരിക്കുകയാണെന്നുമാണ് ദേവഗൗഡ പറഞ്ഞിരുന്നത്.
readmore...'ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ല', ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്
readmore...സഖ്യം ജെഡിഎസിനെ രക്ഷിക്കാന്‍, കേരളത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം: എച്ച് ഡി ദേവഗൗഡ