രാവിലെ 5.50നാണ് പുതിയ അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് അമ്മത്തൊട്ടിലിൽ അലാം മുഴങ്ങിയത്. ജീവനക്കാരെത്തി പരിശോധിച്ചു.
തിരുവനന്തപുരം: ഇന്ന് ലോകം ക്രിസ്മസ് പുലരി ആഘോഷിക്കവെ തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലര്‍ച്ചെ 5.50നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ അലാം മുഴങ്ങിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. ജീവനക്കാർ കുഞ്ഞിനെയെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞ് മകള്‍ക്ക് പേര് മന്ത്രി ക്ഷണിച്ചു. നിരവധിപ്പേരാണ് ഇതിനോടകം കുഞ്ഞിന് പേരുകൾ നിർദേശിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം