പാർട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ, മന്ത്രിയാകണമെന്ന് തനിക്കില്ലെന്ന് തോമസ് കെ തോമസ്

By Web TeamFirst Published Sep 29, 2024, 5:05 PM IST
Highlights

മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാർ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം നടപ്പിലാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്

ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ് എംഎൽഎ. എൻസിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ല. മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വർഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാർ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം നടപ്പിലാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ല. എന്തുകൊണ്ടാണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. എൻസിപി എടുക്കുന്ന തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും എ.കെ ശശീന്ദ്രനും പി.സി ചാക്കോയും മൂന്നാം തിയ്യതി മുഖ്യമന്ത്രിയെ കാണും. പാർട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കും. സി.പി.എമ്മിൻ്റെ വോട്ടുണ്ടെങ്കിലേ കുട്ടനാട്ടിൽ ജയിക്കാൻ കഴിയൂ. എന്നും എൽഡിഎഫിനൊപ്പമായിരിക്കുമെന്നും യുഡിഎഫിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

click me!