മഹാരാഷ്ട്ര ബിജെപി സഖ്യത്തിക്കൊപ്പം, വയനാട്ടിൽ പ്രിയങ്ക, അസം-ബിഹാര്‍ തുടങ്ങി ഉപതെരഞ്ഞെടുപ്പ് വിജയികൾ ഇവര്‍

By Web Team  |  First Published Nov 23, 2024, 8:20 PM IST

മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിജെപിയുടെ ഡോ സന്തുക്രാവു മരോത്റാവു ഹംബാർഡെ വിജയിച്ചു


ദില്ലി: 14 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചുകഴിഞ്ഞു. സിക്കിമിൽ സോറെങ്-ചഖുങ്, നാംചി-സിംഗിതാങ് മണ്ഡലങ്ങളിലും ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ സിക്കിം ക്രാന്തികാരി മോർച്ചയെ (എസ്‌കെഎം) പ്രതിനിധീകരിച്ച് ആദിത്യ ഗോലെയും (തമാംഗ്) സതീഷ് ചന്ദ്ര റായിയും മത്സരവുമില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.  രണ്ട് ലോക്സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ സ്റ്റാര്‍ മണ്ഡലമായ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ചരിത്ര വിജയമാണ് നേടിയത്. മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിജെപിയുടെ ഡോ സന്തുക്രാവു മരോത്റാവു ഹംബാർഡെ വിജയിച്ചു.  ഇങ്ങനെ  വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ വിവരങ്ങൾ അറിയാം...

Latest Videos

undefined

അസം ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 -മണ്ഡലം- വിജയി(പാര്‍ട്ടി)

ധോലായ് - നിഹാർ രഞ്ജൻ ദാസ് (ബിജെപി)

സിഡ്ലി- നിർമൽ കുമാർ ബ്രഹ്മ (യുപിപിഎൽ)

ബോംഗൈഗാവ്- ദീപ്തിമയീ ചൗധരി (എജിപി)

ബെഹാൾ- ദിഗന്ത ഘടോവൽ (ബിജെപി)

സമാഗുരി - ദിപ്ലു രഞ്ജൻ ശർമ്മ (ബിജെപി)

ബീഹാർ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

തരാരി- വിശാൽ പ്രശാന്ത് (ബിജെപി)

രാംഗഡ്- അശോക് കുമാർ സിംഗ് (ബിജെപി)

ഇമാംഗഞ്ച്- ദീപ കുമാരി (എച്ച്എഎം(എസ്)

ബെൽഗഞ്ച്- മനോരമ ദേവി (ജെഡി(യു)

ഛത്തീസ്ഗഡ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024:

റായ്പൂർ സിറ്റി സൗത്ത് - സുനിൽ കുമാർ സോണി (ബിജെപി)

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024:

വാവ് - താക്കൂർ സ്വരൂപ്ജി സർദാർജി (ബിജെപി)

കർണാടക ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

ഷിഗ്ഗാവ് - യാസിർ അഹമ്മദ് ഖാൻ പത്താൻ (ഐഎൻസി)

സന്ദൂർ- ഇ അന്നപൂർണ (ഐഎൻസി)

ചന്നപട്ടണ- സി പി യോഗീശ്വര (ഐഎൻസി)

കേരളം ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

പാലക്കാട്- രാഹുൽ മാങ്കൂട്ടത്തിൽ (ഐഎൻസി)

ചേലക്കര- യുൃആർ പ്രദീപ് (സിപിഎം)

കേരളം പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലം

വയനാട് - പ്രിയങ്ക ഗാന്ധി (ഐൻഎസി)

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

വിജയ്പൂർ- മുകേഷ് മൽഹോത്ര (ഐൻഎസി)

ബുധ്നി - രമാകാന്ത് ഭാർഗവ (ബിജെപി)

മേഘാലയ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024:

ഗാംബെഗ്രെ- മെഹ്താബ് ചന്ദീ അഗിതോക് സാംഗ്മ (NPP)

മഹാരാഷ്ട്ര പാർലമെൻ്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024:

നന്ദേഡ്- ഡോ സന്തുക്രാവു മരോത്റാവു ഹംബാർഡെ (ബിജെപി)

പഞ്ചാബ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

ഗിദ്ദർബഹ- ഹർദീപ് സിംഗ് ഡിംപി ധില്ലൻ (എഎപി)

ദേരാ ബാബ നാനാക്- ഗുർദീപ് സിംഗ് രൺധാവ (എഎപി)

ചബ്ബേവാൾ (എസ്‌സി)- ഡോ ഇഷാങ്ക് കുമാർ (എഎപി)

ബർണാല- കുൽദീപ് സിംഗ് ധില്ലൻ കാലാ ധില്ലൻ (ഐഎൻസി)

രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 

ജുൻജുനു- രാജേന്ദ്ര ഭംബൂ (ബിജെപി)

രാംഗഡ്- സുഖവന്ത് സിംഗ് (ബിജെപി)

ദൗസ- ദീൻ ദയാൽ (ബിജെപി)

ദിയോലി-ഉനിയാര- രാജേന്ദ്ര ഗുർജാർ (ബിജെപി)

ഖിൻസർ- രേവന്ത് രാം ദംഗ (ബിജെപി)

സലാംബർ- ശാന്ത അമൃത് ലാൽ മീണ (ബിജെപി)

ചോരാസി- അനിൽ കുമാർ കത്താറ (ബിജെപി)

സിക്കിം ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

സോറെങ്-ചഖുങ് - ആദിത്യ ഗോലെ (തമാങ്) (എസ്‌കെഎം)

നാംചി-സിങ്കിതാങ് - സതീഷ് ചന്ദ്ര റായ് (എസ്‌കെഎം)

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024:

കടേഹാരി- ധർമ്മരാജ് നിഷാദ് (ബിജെപി)

കർഹൽ- തേജ് പ്രതാപ് സിംഗ് (എസ്പി)

കുന്ദർക്കി- രാംവീർ സിംഗ് (ബിജെപി)

മീരാപൂർ- മിഥ്ലേഷ് പാൽ (ആർഎൽഡി)

ഗാസിയാബാദ്- സഞ്ജീവ് ശർമ്മ (ബിജെപി)

മജവാൻ- സുചിസ്മിത മൗര്യ (ബിജെപി)

സിഷാമൗ- നസീം സോളങ്കി (എസ്പി)

കെയർ- സുരേന്ദർ ദിലർ (ബിജെപി)

ഫുൽപൂർ- ദീപക് പട്ടേൽ (ബിജെപി)

ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

കേദാർനാഥ്- ആശാ നൗതിയാൽ (ബിജെപി)

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2024

സീതായ്-സംഗിത റോയ് (AITC)

മദാരിഹത്ത് - ജയപ്രകാശ് ടോപ്പോ (AITC)

നൈഹാത്തി- സനത് ദേ (AITC)

ഹരോവ- എസ് കെ റബീഉൽ ഇസ്ലാം (എഐടിസി)

മേദിനിപൂർ- സുജോയ് ഹസ്ര (AITC)

തൽദൻഗ്ര- ഫല്ഗുനി സിംഹബാബു (എഐടിസി)

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി; ചേലക്കരയിലേത് മിന്നും ജയം, പാലക്കാട് വർഗീയതക്കെതിരായ വോട്ടുകൾ ലഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!